02 July 2024 Tuesday

അമ്മയെ കൊന്നതിന് 17 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങി പരോളിലിറങ്ങിയ പ്രതി സഹോദരനെയും തലയ്ക്കടിച്ചു കൊന്നു

ckmnews

അമ്മയെ കൊന്നതിന് 17 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങി

പരോളിലിറങ്ങിയ പ്രതി സഹോദരനെയും തലയ്ക്കടിച്ചു കൊന്നു


പത്തനംതിട്ട:അമ്മയെ കൊന്ന കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങിയ പ്രതി സഹോദരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറാണു (58) കൊല്ലപ്പെട്ടത്.സഹോദരൻ മോഹനൻ ഉണ്ണിത്താനെ (68) പൊലീസ് അറസ്റ്റ് ചെയ്തു.വാക്കുതർക്കത്തെ തുടർന്ന് മർദിച്ചാണ് സതീഷ് കുമാറിനെ കൊലപ്പെടുത്തിയത്


ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് 17 വർഷമായി ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ. ജൂൺ 13നാണ് മോഹനൻ ഉണ്ണിത്താൻ പരോളിൽ ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു.