02 July 2024 Tuesday

ഈബുൾ ജെറ്റ് സഹോദരന്മാര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു മൂന്നു പേർക്ക് പരിക്ക് 'അപകടം ചെര്‍പ്പുളശ്ശേരി പെരിന്തല്‍മണ്ണ റൂട്ടില്‍

ckmnews

ഈബുൾ ജെറ്റ് സഹോദരന്മാര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു


മൂന്നു പേർക്ക് പരിക്ക് 'അപകടം ചെര്‍പ്പുളശ്ശേരി പെരിന്തല്‍മണ്ണ റൂട്ടില്‍


യൂട്യൂബ് വ്ലോഗേഴ്സ് ഈബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം അപകടത്തിൽ പെട്ടു മൂന്നു പേർക്ക് പരിക്കേറ്റു.ശനിയാഴ്ച കാലത്ത് പത്തര മണിയോടെയാണ് സംഭവം. ചെർപ്ലശ്ശേരി പെരിന്തൽമണ്ണ റൂട്ടിൽ ആലി കുളത്തിൽ വച്ചാണ് അപകടം.ഈ ബുൾ ജെറ്റ് സഹോദരങ്ങൾ ആയ എബിന്റെ യും ലിബിന്റെയും കാർ എതിര്‍ ദിശയില്‍ വന്ന  മറ്റൊരു കാറുമായി കൂട്ടിയിടികുകയായിരുന്നു.അപകടത്തിൽ കാറിന്റെ മുന്‍ഭാഗം പൂർണമായും തകർന്നു.കുട്ടി അടക്കം  5 പേരാണ് കാറിൽ ഉണ്ടായിരുന്നത് ഇതിൽ മൂന്നു പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു