നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം'മരിച്ചത് വെളിയംകോട്,കരിങ്കല്ലത്താണി സ്വദേശികള്‍
![ckmnews](https://ckmnews.com/postimages/23268.jpg)
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി
യുവാക്കള്‍ക്ക് ദാരുണാന്ത്യം'മരിച്ചത് വെളിയംകോട്,കരിങ്കല്ലത്താണി സ്വദേശികള്‍
വെളിയംകോട്:നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി രണ്ട് പേര് മരിച്ചു.വെളിയംകോട് അങ്ങാടി സ്വദേശി 22 വയസുള്ള പള്ളിത്താഴത്ത് ആഷിക്ക്,കരിങ്കല്ലത്താണി സ്വദേശി 19 വയസുള്ള മാട്ടേരി വളപ്പില്‍ ഫാസില്‍ എന്നിവരാണ് മരിച്ചത്.രാത്രി എട്ട് മണിയോടെ ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് ആണ് നിയന്ത്രണം വിട്ട ബുള്ളറ്റ്, പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറിയത്.അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.അപകടത്തില്‍ പരിക്കേറ്റ ആഷികിനെ നാട്ടുകാർ പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഗുരുതരമായ പരിക്കേറ്റ ഫാസിലിനെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു