28 June 2024 Friday

പൊന്നാനി തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ച സംഭവം പ്രതി റിമാന്റിൽ

ckmnews

പൊന്നാനി തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ച സംഭവം പ്രതി റിമാന്റിൽ


പൊന്നാനി:വാക്കു തർക്കത്തെ തുടർന്ന്  തമിഴ്നാട് സ്വദേശി ശങ്കർ (42) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി റിമാന്റിൽ.സുഹൃത്തും തമിഴ്നാട് സ്വദേശിയുമായ പരശുറാം 37 ആണ് സംഭവത്തിൽ അറസ്റ്റിലായത്.അറസ്റ്റിലായ പ്രതിയെസംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയാണ് കോടതിയിൽ ഹാജറാക്കിയത്.തിങ്കളാഴ്ച രാത്രിയാണ് ഒരേ മുറിയിൽ താമസിച്ചിരുന്ന ശങ്കറും,പരശുറാമും തമ്മിൽ മദ്യപിച്ച് വാക്കേറ്റം ഉണ്ടായത്.വാക്കേറ്റത്തിനിടെ പരശുറാം കത്തിയെടുത്ത് ശങ്കറിനെ കുത്തുകയായിരുന്നു.കുത്തേറ്റ ശങ്കറിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരശുറാം പിടിയിലായത്‌.