30 June 2024 Sunday

ചങ്ങരംകുളം ആലംകോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ckmnews

ചങ്ങരംകുളം ആലംകോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്


ചങ്ങരംകുളം:ആലംകോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു.ഉദിനുപറമ്പ് മുള്ളംകുന്ന് സ്വദേശി 42 വയസുള്ള അയ്യാപ്പില്‍ സുരേഷ് ബാബു വിനാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആലംകോട് മാമാണിപ്പടിയില്‍ ബുധനാഴ്ച കാലത്ത് 10 മണിയോടെയാണ് അപകടം.ഉദിനുപറമ്പ് ഭാഗത്ത് നിന്ന് ചങ്ങരംകുളത്തേക്ക് വന്നിരുന്ന ബാബു സഞ്ചരിച്ച ബൈക്കും,കക്കിടിപ്പുറം റോഡില്‍ നിന്നും ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.കാലിന് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.