30 June 2024 Sunday

പ്രകടനവുമായി കെ എസ് യു പ്രവർത്തകർ മൂക്കുതല സ്കൂളിലെത്തി'സംഘർഷാവസ്ഥ കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ അടക്കം 6 പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു

ckmnews

പ്രകടനവുമായി കെ എസ് യു പ്രവർത്തകർ മൂക്കുതല സ്കൂളിലെത്തി'സംഘർഷാവസ്ഥ


കെ എസ് യു സംസ്ഥാന  ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ അടക്കം 6 പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു


ചങ്ങരംകുളം:പ്ളസ്ടു വിന് കൂടുതൽ സീറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് യു പ്രഖ്യാപിച്ച വിദ്യാർത്ഥി ബന്ദിന്റെ ഭാഗമായി ചങ്ങരംകുളം മൂക്കുതല സ്കൂളിൽ സ്കൂൾ അടക്കാൻ ആവശ്യപ്പെട്ട് എത്തിയ കെ എസ് യു സംസ്ഥാന  ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ അടക്കം 6 പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു.കെ എസ് യു ,യൂത്ത് കോൺഗ്രസ് നേതാക്കളായ സനീൻ സുബി,റിജാസ് പെരുമ്പാൾ, അബ്ഷർ പുറത്താട്ട്,ശ്രീജിത്ത് നരണിപ്പുഴ,അദ്നാൻ എരമംഗലം എന്നിവരെയാണ് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തത്.ചൊവ്വാഴ്ച കാലത്ത് 11 മണിയോടെയാണ് മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കെ എസ് യു,യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി എത്തിയത്.സ്കൂൾ വിടാൻ ആവശ്യപ്പെട്ടെങ്കിലും ആവശ്യം നിരാകരിച്ചതോടെ അധ്യാപരും പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിലെത്തുകയുമായിരുന്നു.തുടർന്ന് ചങ്ങരംകുളം പോലീസെത്തി നേതാക്കളെ കസ്റ്റഡിയിൽ എടുത്തു കരുതൽ തടങ്കലിൽ പാർപ്പിക്കുകയായിരുന്നു.