24 June 2024 Monday

ചങ്ങരംകുളം ചിയ്യാനൂരിൽ ഷോപ്പിൽ നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്ടിച്ചു'സിസിടിവി ദൃശ്യം പുറത്ത്

ckmnews



ചങ്ങരംകുളം:ചിയ്യാനൂരിൽ ഷോപ്പിൽ നിർത്തിയിട്ട പർസർ ബൈക്ക് മോഷ്ടിച്ചു.ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.പൊന്നാനി സ്വദേശി വലിയവല്ലായിൽ ഷറഫുദ്ധീന്റെ പൾസർ ബൈക്കാണ് മോഷ്ടാവ് കടത്തി കൊണ്ട് പോയത്.ചിയ്യാനൂരിൽ പ്രവർത്തിക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനം നടത്തുന്ന ഷറഫുദ്ധീൽ ബൈക്ക് സ്ഥാപനത്തിന് മുന്നിൽ നിർത്തി ഷോപ്പിൽ കിടന്ന് ഉറങ്ങുകയായിരുന്നു.മോഷ്ടാവ് നടന്ന് വന്ന് സ്ഥാനത്തിനടുത്ത് കയറുന്നതും ബൈക്ക് ഉരുട്ടി റോഡിലൂടെകുറച്ച് ദൂരം പോകുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്.ഷറഫുദ്ധീൻ ചങ്ങരംകുളം പോലീസിന് പരാതി നൽകിയിട്ടുണ്ട്