24 June 2024 Monday

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പന്താവൂരില്‍ നിയന്ത്രണം വിട്ട ഗുഡ്സ് മിനി പിക്കപ്പ് ഗുഡ്സ് വാനിലും സ്കൂട്ടറിലും ഇടിച്ചു സ്കൂട്ടര്‍ യാത്രക്കാരായ അമ്മയും കുഞ്ഞും ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേറ്റു

ckmnews

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പന്താവൂരില്‍ നിയന്ത്രണം വിട്ട ഗുഡ്സ് മിനി പിക്കപ്പ് ഗുഡ്സ് വാനിലും സ്കൂട്ടറിലും ഇടിച്ചു


സ്കൂട്ടര്‍ യാത്രക്കാരായ അമ്മയും കുഞ്ഞും ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേറ്റു


സംസ്ഥാന പാതയില്‍ ചങ്ങരംകുളം പന്താവൂരില്‍ നിയന്ത്രണം വിട്ട ഗുഡ്സ് മിനി പിക്കപ്പ് ഗുഡ്സ് വാനിലും സ്കൂട്ടറിലും ഇടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു.പന്താവൂര്‍ സ്വദേശി തലാപ്പില്‍  പ്രകാശന്‍,തമിഴ്നാട് സ്വദേശിയും ചങ്ങരംകുളത്ത് താമസക്കാരനുമായ 40 വയസുള്ള ചെല്ലപ്പാണ്ടി,സ്കൂട്ടര്‍ യാത്രക്കാരായ എടപ്പാള്‍ സ്വദേശി 40 വയസുള്ള വാരിയത്ത് പറമ്പില്‍ രഷ്മി,മകള്‍ 9 വയസുള്ള ആര്യാദ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാല്‍ പ്രകാശനെ പിന്നീട് വിദഗ്ത ചികില്‍സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലത്തിന് സമീപം വെള്ളിയാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയാണ് അപകടം.ചങ്ങരംകുളം  ഭാഗത്ത് നിന്ന് വന്നിരുന്ന പ്രകാശന്‍ സഞ്ചരിച്ച ചെടികള്‍ കയറ്റി വന്ന ഗുഡ്സ് മിനി ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന വാനിലിടിക്കുകയായിരുന്നു.അപകടത്തില്‍ മിനി പിക്കപ്പില്‍ ഉണ്ടായിരുന്ന ചെടിച്ചട്ടികള്‍ വീണാണ് തൊട്ടു പുറകില്‍ ഉണ്ടായിരുന്ന സ്കൂട്ടര്‍ യാത്രികരായ അമ്മക്കും മകള്‍ക്കും പരിക്കേറ്റത്