24 June 2024 Monday

ചങ്ങരംകുളം എറവക്കാട് നിന്നും കാണാതായ 14കാരനെ തൃശ്ശൂരില്‍ നിന്ന് കണ്ടെത്തി

ckmnews

ചങ്ങരംകുളം എറവക്കാട് നിന്നും കാണാതായ 14കാരനെ തൃശ്ശൂരില്‍ നിന്ന് കണ്ടെത്തി


ചങ്ങരംകുളം എറവക്കാട് നിന്ന് ജൂണ്‍ 10ന് വൈകിയിട്ട് കാണാതായ ചെറിയത്ത് വളപ്പിൽ ബഷീറിന്റെ മകൻ 14 വയസുള്ള അബ്ഷർനെ കണ്ടെത്തി.തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് നാട്ടുകാര്‍ അബ്ഷറിനെ കണ്ടെത്തിയത്.വീട്ടുകാരോട് പിണങ്ങി വീട് വിട്ടിറങ്ങിയ അബ്ഷറിനെ കണ്ടെത്താന്‍ പോലീസും,നാട്ടുകാരും,ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ്  തൃശ്ശൂരില്‍ വച്ച് കുട്ടിയെ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.ബാംഗ്ളൂരിലേക്ക് പോകുന്ന ട്രെയിനില്‍ കുട്ടിയെ കണ്ടതായി നേരത്തെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.ലഭ്യമായ വിവരത്തെ തുടര്‍ന്ന് ബന്ധുക്കളും പോലീസും ബാംഗ്ളൂരിലേക്ക് അന്വേഷണത്തിനായി തിരിച്ചിരുന്നു.ഇതിനിടെയാണ് രാത്രി എട്ട് മണിയോടെ കുട്ടിയെ കണ്ടെത്തിയ വിവരം അറിയുന്നത്.കുട്ടിയെ കൊണ്ട് വരുന്നതിനായി ബന്ധുക്കള്‍ തൃശ്ശൂരിലേക്ക് തിരിച്ചിട്ടുണ്ട്