24 June 2024 Monday

ഈ രണ്ടര വയസുകാരി ഓർമയിൽ സൂക്ഷിക്കുന്നത് ചില്ലറയൊന്നുമല്ല ഈന്ത്യ ബുക്ക് ഓഫ് റെക്കോർഡ്' കരസ്ഥമാക്കി എറവക്കാട് സ്വദേശി ഹവ ഹസലിൻ

ckmnews

ഈ രണ്ടര വയസുകാരി ഓർമയിൽ സൂക്ഷിക്കുന്നത് ചില്ലറയൊന്നുമല്ല


ഈന്ത്യ ബുക്ക് ഓഫ് റെക്കോർഡ്' കരസ്ഥമാക്കി എറവക്കാട് സ്വദേശി ഹവ ഹസലിൻ


ചങ്ങരംകുളം:രണ്ടര വയസിൽ വിവിധ വസ്തുക്കളുടെ പേരുകൾ പറഞ്ഞ് റെക്കോർഡ് തീർക്കുകയാണ് ഹവാ ഹസ്‌ലിൻ എന്ന കൊച്ചു മിടുക്കി.കപ്പൂർ എറവക്കാട് സ്വദേശിയായ രണ്ടര വയസുകാരി ഹവാ ഹസ്‌ലിൻ ആണ് പ്രമുഖ വ്യക്തികളെയും,വിവിധ വസ്തുക്കളുടെയും പേരുകൾ തെറ്റാതെ തിരിഞ്ഞറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.വിവിധ രാജ്യങ്ങളുടെ പതാകയും,പച്ചക്കറികളുടെയും,പഴവർഗ്ഗങ്ങളുടെയും പേരുകളും,ചിത്രങ്ങൾ കാണുമ്പോൾ തന്നെ നിമിഷങ്ങൾക്കുള്ളിൽ ഈ കൊച്ചുമിടുക്കി തിരിച്ചറിയും.കപ്പൂർ എറവക്കാട് സ്വദേശിയായ ഫാരിസ് സന ദമ്പതികളുടെ മകളാണ് ഈ മിടുക്കി.ഒരു വയസ് മുതൽ തന്നെ കേൾക്കുന്നതെന്തും ഓർമയിൽ സൂക്ഷിച്ച് പറയാൻ ശ്രമിക്കുന്ന ഹവാ ഹസ്‌ലിന് മാതാപിതാക്കളുടെ പിന്തുണയും പ്രോത്സാഹനവും കൂടി ആയതോടെയാണ് ചെറു പ്രായത്തിൽ തന്നെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് എന്ന  പട്ടികയിൽ കയറാനായത്.പിതാവ് ഫാരിസ് ചങ്ങരംകുളത്ത് ഫിനിക്സ് മൊബൈൽസ് എന്ന സ്ഥാപനം നടത്തി വരികയാണ്.മാതാവ് സന വളാഞ്ചേരി മർക്കസ്സിൽ പിജി സെക്കന്റ് ഇയർ വിദ്യാർത്ഥി കൂടിയാണ്