24 June 2024 Monday

ഓർകിഡ് ഹോസ്പിറ്റലിൽ ആദ്യ പ്രസവം'ദമ്പതികള്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനം

ckmnews

ഓർകിഡ് ഹോസ്പിറ്റലിൽ ആദ്യ പ്രസവം'ദമ്പതികള്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനം


ചങ്ങരംകുളം:ചങ്ങരംകുളത്ത് പുതുതായി ആരംഭിച്ച ഓർകിഡ് ഹോസ്പിറ്റലിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി.എരമംഗലം സ്വദേശി മാട്ടെരി വീട്ടിൽ അബ്ദുൽ ഷുക്കൂറിന്റെ ഭാര്യ നജ്ലയാണ്‌ ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ ഷംന അക്ബറിന്റെ പരിചരണത്തിലായിരുന്നു നജ്ല.ഹോസ്പിറ്റലിൽ ആദ്യ കുഞ്ഞിന് ജന്മം നൽകിയതിന്റെ സന്തോഷം ഹോസ്പിറ്റൽ ജീവനക്കാർ മധുരം നൽകി പങ്കുവെച്ചു.പ്രസവത്തിന് ഓർകിഡ് ഹോസ്പിറ്റൽ തിരഞ്ഞെടുത്ത ദമ്പതികൾക്ക് ഹോസ്പിറ്റൽ സ്വർണ്ണ നാണയം സമ്മാനമായി നൽകി.ഡോ: ഷംന അക്ബർ, ശിശു രോഗ വിദഗ്ധൻ ഡോ:ഫാദിൽ അമീൻ,ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ്‌ റോഷൻ,നേഴ്സിംഗ് സൂപ്രണ്ട് മേരികുട്ടി മാത്യു എന്നിവർ പങ്കെടുത്തു.