24 June 2024 Monday

കോക്കൂർ സിഎച്ച് നഗറിൽ ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരന് ഗുരുതര പരിക്ക്

ckmnews

കോക്കൂർ സിഎച്ച് നഗറിൽ ബൈക്ക് ഇടിച്ച്   കാൽ നടയാത്രക്കാരന് ഗുരുതര പരിക്ക്


ചങ്ങരംകുളം:കോക്കൂർ സിഎച്ച് നഗറിൽ ബൈക്ക് ഇടിച്ച്   കാൽ നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.കോക്കൂർ സിഎച്ച് നഗറിൽ താമസിക്കുന്ന കുന്നത്ത്  ഇബ്രാഹിം കുട്ടി(61)ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ ഇബ്രാഹിം കുട്ടിയെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.സിഎച്ച് നഗറിൽ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം.വീട്ടിലേക്ക് നടന്ന് വരികയായിരുന്ന ഇബ്രാഹിം കുട്ടിയെ ബൈക്കിടിക്കുകയും റോഡിൽ വീണ ഇബ്രാഹിം കുട്ടിയെ പുറകിൽ  വന്ന മറ്റൊരു ബൈക്ക് കൂടി ഇടിച്ചെന്നാണ് വിവരം.കാലിനും തലക്കും അടക്കം ഗുരുതരമായി പരിക്കേറ്റ  ഇബ്രാഹിം കുട്ടി അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്