27 April 2024 Saturday

ലോക്ക് ഡൗണിൽ ഇളവുകൾ വന്നു ; സംസ്ഥാനത്ത് ഗതാഗത കുരുക്കുകളും തുടങ്ങി

ckmnews




തിരുവനന്തപുരം : ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിലായതോടെ നിരത്തുകളിലെ ഗതാഗത കുരുക്കുകൾക്കും തുടക്കമായി. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുൻപുണ്ടായിരുന്ന ഗതാഗത കുരുക്കുകൾ കേരളത്തിലെ നിരത്തുകളിലേക്ക് പൂർവ്വാധികം ഭംഗിയായി തിരികെയെത്തി. ജില്ല അതിർത്തികളിൽ കിലോമീറ്ററുകൾ നീളുന്ന വാഹന നിരയാണ് മിക്കപ്പോഴും അനുഭവപ്പെടുന്നത്.


കൊല്ലം – തിരുവനന്തപുരം ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് കിലോമീറ്ററുകൾ നീളുന്ന ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. പോലീസിന്റെ അശാസ്ത്രീയമായ പരിശോധകളാണ് പലപ്പോഴും ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ആറ്റിങ്ങലിലും ഗതാഗത കുരുക്കിന് കുറവൊന്നുമില്ല. പൊതു ഗതാഗതത്തിന്റെ അഭാവം മൂലം സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതും റോഡുകളിലേ നീണ്ട നിരകളുടെ കാരണങ്ങളിൽ ഒന്നാണ്. അടിമാലിയിലും ഇതു തന്നെ ആണ് അവസ്‌ഥ