27 April 2024 Saturday

ഉത്തർപ്രദേശുകാരുമായി ആദ്യ തീവണ്ടി ഇന്ന് തിരൂരിൽ നിന്ന് പുറപ്പെടും

ckmnews


മലപ്പുറം : ലോക് ഡൗണ്‍ കാരണം ജില്ലയില്‍ കഴിയുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങും

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,150 തൊഴിലാളികളാണ് മടങ്ങുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. തിരൂരില്‍ നിന്ന് വൈകീട്ടോടെയാണ്  ഇവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക തീവണ്ടി പുറപ്പെടുക. ജില്ലയില്‍ നിന്ന് നേരത്തെ ബിഹാറിലേയ്ക്കും മധ്യപ്രദേശിലേയ്ക്കും പ്രത്യേക തീവണ്ടികളില്‍ അതിഥി തൊഴിലാളികള്‍ മടങ്ങിയിരുന്നു