27 April 2024 Saturday

SSLC ഐടി പ്രാക്ടിക്കല്‍ ഒഴിവാക്കും; ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍

ckmnews

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയും നടത്തും. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 


ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ജൂണ്‍ 1 മുതല്‍ 19 വരേയും എസ്എസ്എല്‍സി മൂല്യനിര്‍ണം ജൂണ്‍ 7 മുതല്‍ 25 വരേയും നടത്തും. മൂല്യ നിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് വാക്‌സിന്‍ നല്‍കും. മൂല്യനിര്‍ണയത്തിന് മുമ്പ് ഇത് പൂർത്തീകരിക്കും. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ഇതുമായി ബന്ധപ്പെട്ട് കൂട്ടായി ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


പി.എസ്.സി. അഡൈ്വസ് കാത്തിരിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി നല്‍കുന്നത് പി.എസ്.സി. യുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു