11 May 2024 Saturday

കൊച്ചി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

ckmnews

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ അധികൃതര്‍. വിമാനത്താവളത്തില്‍ നാല് പരിശോധന രീതികള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം . രോഗലക്ഷണങ്ങള്‍ ഉള്ളവരെ റെഡ് ചാനലിലേയ്ക്ക് മാറ്റും. പിന്നീട് താത്കാലിക നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കും. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് പനിയുണ്ടോ എന്ന് പരിശോധിക്കും. യാത്രക്കാര്‍ക്ക് ക്യൂര്‍ അഡ് കോഡ് നല്‍കും.


അതേസമയം, പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നത് മുന്‍ഗണനാക്രമം അനുസരിച്ചായിരിക്കുമെന്നു മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. ആഗ്രഹിക്കുന്നവരെ കൊണ്ടുവരും. വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കും.രോഗ ലക്ഷണമുള്ളവരെ ക്വാറന്റീന്‍ സെന്‍ററുകളിലേക്കും അല്ലാത്തവരെ വീടുകളിലേക്കും അയക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നാല് വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തനം സജ്ജമാണ്. വീടില്ലാത്തവര്‍ക്ക് 1,60,000 റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട് . വാര്‍ഡ് തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘമുണ്ട്. അത് അധ്യാപകരെ അടക്കം ഉള്‍പ്പെടുത്തി വിപുലീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു