26 April 2024 Friday

ലോക്ക് ഡൗൺ തുടരാൻ സാധ്യത രോഗബാധ കുറഞ്ഞ ഇടങ്ങളിൽ ഇളവ് നൽകിയേക്കും

ckmnews

 ദേശീയ ലോക്ക് ഡൗണ്‍ തുടരാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇരുപത് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗബാധ കുറഞ്ഞ ഇടങ്ങളില്‍ ഇളവ്  നല്‍കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കും. ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ തല്‍ക്കാലം തുടങ്ങാനാവില്ലെന്നാണ് വിലയിരുത്തല്‍. 

ദേശീയ ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് പതിനൊന്ന് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും.  ലോക്ക് ഡൗൺ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ലോക്ക് ഡൗണിൽ ഇളവ് നൽകുന്നതിൽ കേന്ദ്രത്തിന്‍റെ തീരുമാനം അനുസരിച്ചാകും തുടർനടപടി എന്ന നിലപാടാകും കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുക. 

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14 നാണ് അവസാനിക്കുന്നത്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നീട്ടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും എന്ന റിപ്പോർട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുതാകും തീരുമാനം. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 7447  ആയി ഉയർന്നിരുന്നു.