26 April 2024 Friday

റിയാദില്‍ വാഹനാപകടത്തില്‍ വാഴക്കാട് സ്വദേശി മരിച്ചു

ckmnews


സൗദി അറേബ്യയിലെ റിയാദ് പുതിയ അൽഖർജ് റോഡിലുണ്ടായ വാഹനാപകടത്തിൽ  വാഴക്കാട്  ചീരോത്ത് തറയിൽ അബ്ദുറഹിമാന്റെ മകൻ ജൗഹർ മരിച്ചു

22 വയസായിരുന്നു..

ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.

സ്വകാര്യ ബേക്കറി കമ്പനിയിൽ സെയിൽമാനായി ജോലി ചെയ്യുന്നു. ജൗഹർ ഓടിച്ചിരുന്ന ഡയ്ന വാൻ  നിയന്ത്രണം വിട്ട് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. 

ഡെയ്നയുടെ മുൻഭാഗം പൂർണമായും തകർന്നു.

ജൗഹർ അപകടസ്ഥലത്ത് തന്നെ മരിച്ചു. 

നാലു മാസം മുമ്പാണ് പുതിയ വിസയിൽ റിയാദിലേക്ക് പോയത്.

ആമിനയാണ് മാതാവ്. ഖബറടക്കം റിയാദിൽ