27 April 2024 Saturday

ലോക്ക് ഡൗൺ; ചികിത്സ ലഭിക്കാതെ വീണ്ടും മൂന്നു പേർ മരണപ്പെട്ടു.

ckmnews



അതിർത്തി അടച്ചതിനാൽ ചികിത്സ കിട്ടാതെ മരണപ്പെടുന്നവരുടെ എണ്ണം അഞ്ചായി. 



കാസർഗോഡ് : അതിർത്തി പാതകൾ കർണാടക അടച്ചതോടെ ജില്ലയിൽ ചികിത്സ ലഭിക്കാതെ മരണപ്പെടുന്നവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം മാത്രം മൂന്നു പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്. അതിർത്തി ഗ്രാമമായ തുമി നാട് സ്വദേശി നാൽപ്പത്തി ഒൻപതുകാരനായ മാധവ, മംഗൽപാടി അമ്പാറിലെ 61 കാരനായ അസീസ് ഹാജി, കുഞ്ചത്തൂരിലെ 70കാരി ആയിഷ എന്നിവരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. നേരത്തെ രണ്ടു പേർ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. അതേ സമയം കാസർഗോഡ് അതിർത്തി തുറക്കില്ലെന്ന് കർണാടക കേരള ഹൈക്കോടതിയെ അറിയിച്ചു. ഇരിട്ടി, കൂർഗ് , വിരാജ് പേട്ട് റോഡുകൾ തുറന്നു നൽകും. രോഗികളെ തടയരുതെന്ന് കോടതി പറഞ്ഞു. എന്നാൽ തീരുമാനം നാളെ അറിയിക്കാമെന്ന് കർണാടക കോടതിയിൽ വ്യക്തമാക്കി