27 April 2024 Saturday

ആ​ഗോളതലത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി 'മഞ്ഞുമ്മൽ ബോയ്സ്'

ckmnews


അടുത്ത കാലത്തൊന്നും ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്ത വിധം സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിക്കുന്നത്. തമിഴ്‌നാട്ടിലും കർണാടകയിലും എന്തിനേറെ നോർത്ത് അമേരിക്കയിൽ പോലും പല റെക്കോർഡുകളും തകത്താണ് സിനിമ മുന്നേറുന്നത്. ഇപ്പോഴിതാ ചിത്രം ആഗോളതലത്തിൽ മറ്റൊരു റെക്കോർഡ് കൂടി പൊളിച്ചെഴുതിയിരിക്കുകയാണ്. ആ​ഗോളതലത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്.

കേരളത്തിലെ പ്രളയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ടോവിനോയുടെ 2018 നെ 21 ദിവസം കൊണ്ട് മറികടന്നാണ് മഞ്ഞുമ്മൽ ബോയ്സ് ഈ നേട്ടത്തിലെത്തിയത്. 175 കോടിയാണ് 2018ന്റെ ക്ലോസിം​ഗ് കളക്ഷൻ. 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നുത്.

തമിഴ്‌നാട്ടിലും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. 17 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ. തൃച്ചിയിൽ മാത്രം ഒരു കോടിയിലധികം രൂപ സിനിമ നേടി കഴിഞ്ഞു. സിനിമയുടെ ജൈത്രയാത്ര ഇതുപോലെ തുടരുകയാണെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ ആഗോള തലത്തിൽ 200 കോടി ക്ലബിൽ ഇടം നേടുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.