26 April 2024 Friday

യന്ത്രവത്കൃത യാനങ്ങൾ കടലിൽ പോകരുതെന്ന് പോലീസിന്റെ നിർദേശം

ckmnews




പൊന്നാനി : മത്സ്യബന്ധന മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി പുതിയ ഉത്തരവ്. യന്ത്രവത്കൃത യാനങ്ങൾ കടലിൽ പോകരുതെന്നാണ് തീരദേശ പോലീസിന്റെ നിർദേശം. കൊവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ വൻകിട ബോട്ടുകളൊന്നും ഇപ്പോൾ കടലിൽ പോകുന്നില്ല. ചെറുകിട യന്ത്ര യാനങ്ങളിൽ രണ്ടോ മൂന്നോ തൊഴിലാളികളാണ് കടലിൽ മീൻ പിടിക്കുന്നത്. എന്നാൽ ഇപ്പോൾ യന്ത്രവത്കൃത മീൻ പിടിത്ത യാനങ്ങൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് നിന്നും ഇത് സംബന്ധിച്ച നിർദേശം സംസ്ഥാനത്തെ തീരദേശ പോലീസ് സ്റ്റേഷനുകൾക്ക് ലഭിച്ചു. പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് നിർദേശങ്ങൾക്ക് വിധേയമായി മീൻ പിടിത്തം നടത്താമെങ്കിലും ജില്ലയുടെ സമുദ്രാതിർത്തി വിട്ടു പോകാൻ പാടില്ല. കടലിൽ ജില്ലാ അതിർത്തികളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ഹാർബറുകൾ അടച്ചിടാനും നിർദേശമുണ്ട്. കടലിൽ പോകുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ഇടക്കിടെ ഹാൻഡ് വാഷ് ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു.