26 April 2024 Friday

തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു

ckmnews

സിനിമ ലോകത്തിന് തലവേദനയായ തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു. ആമസോൺ ഇന്റർനാഷണിലിന്റെ പരാതിയിലാണ് നടപടി. തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് സ്ഥിരമാക്കി നീക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ആമസോണിന്റെ പരാതിയിൽ ഇന്റർനാഷണൽ കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിം ആന്റ് നമ്പർ ആണ് നടപടി എടുത്തിരിക്കുന്നത്. ഡിജിറ്റൽ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോൺ നൽകിയത് എന്നാണ് വിവരം.ആമോസൺ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാൽ ലവ് സ്‌റ്റോറി, പുത്തൻ പുതുകാലൈ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ തമിഴ്‌റോക്കേഴ്‌സ് അപ്‌ലോഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.