09 May 2024 Thursday

സർപ്രൈസ് ഹിറ്റായി സ്കന്ദ, കോടികളുടെ കളക്ഷനുമായി രാം പോത്തിനേനി ഒന്നാം നിരയിലേക്ക്

ckmnews

രാജ്യത്തെ വമ്പൻ വിജയങ്ങളില്‍ തെലുങ്ക് സിനിമകള്‍ മുൻനിരയിലാണ്. സ്‍കന്ദയും തെലുങ്കിന്റെ അഭിമാനമായി മാറുകയാണ്. രാം പോത്തിനേനി നായകനായി വേഷമിട്ട ചിത്രം സ്‍കന്ദ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വിജയമാണ് നേടിയിരിക്കുന്നത്. രാം പോത്തിനേനി നായകനായി എത്തിയ ചിത്രങ്ങളില്‍ വിജയത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തുകയാണ് സ്‍കന്ദയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

രാം പോത്തിനേനിയുടെ സ്‍കന്ദ 55.40 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നതെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സ്‍കന്ദയുടെ ആകെ ബജറ്റ് 95 കോടി രൂപയായതിനാല്‍ വമ്പൻ ലാഭം നേടും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാം പോത്തിനേനി തെലുങ്കില്‍ വിജയ താരമായി ഉയരുകയും ചെയ്യുകയാണ്. ബോയപതി ശ്രീനുവാണ് സ്‍കന്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ശ്രീനിവാസ ചിറ്റുരി പവൻ കുമാറുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബോയപതി ശ്രീനുവാണ് സ്‍കന്ദയെന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ദെടേകെയും സംഗീതം എസ് തമനാണ് നിര്‍വഹിക്കുന്നത്.  രാം പോത്തിനേനിയുടെ നായികയായി ശ്രീലീലയുമെത്തുന്ന ചിത്രത്തില്‍ സലീ മഞ്ജരേക്കര്‍, ശ്രീകാന്ത്, ശരത് ലോഹിതാശ്വ, പ്രിൻസ് സെൻസില്‍, ദഗുബാടി രാജ, പ്രഭാകര്‍, ബാബ്‍ലൂ പൃഥ്വീരാജ്, ഗൗതമി, ഇന്ദ്രജ, ഉര്‍വശി റൗട്ടേല എന്നിവരും രാം പൊത്തിനേനി നായകനായ സ്‍കന്ദയില്‍ പ്രധാന വേഷത്തിലെത്തി.

സംവിധായകൻ ബോയപതി ശ്രീനുവിന്റെ പുതിയ ചിത്രത്തി്നറെ അപ്‍ഡേറ്റ് അടുത്തിടെ പുറത്തായിരുന്നു. തെലുങ്കിലെ ഹിറ്റ്‍മേക്കര്‍ ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും സൂര്യ നായകനാകുന്ന ചിത്രം ഒരുക്കും എന്ന റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും സൂര്യ ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു ചിത്രത്തിന്റെ റിപ്പോര്‍ട്ട്.