26 April 2024 Friday

സംസ്ഥാനത്ത് 236000 പേരുടെ സന്നദ്ധസേന രൂപീകരിക്കും

ckmnews

സംസ്ഥാനത്ത്‌ 2,36,000പേരുടെ സന്നദ്ധസേന ; സന്നദ്ധം’ പോർട്ടൽ തയ്യാർ


തിരുവനന്തപുരം:കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ സംസ്ഥാനത്ത്‌ 2,36,000 അംഗങ്ങളുള്ള സന്നദ്ധസേന. ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിന്‌ ഫയർഫോഴ്‌സിന്‌ കീഴിൽ രൂപീകരിച്ച  സിവിൽ ഡിഫൻസ്‌ ഫോഴ്‌സിനെയും ഇതിന്റെ ഭാഗമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.22 നും -40 ഇടയിൽ പ്രായമുള്ള ആർക്കും സേനയുടെ ഭാഗമാകാം. രജിസ്‌ട്രേഷന്‌ ‘സന്നദ്ധം’ പോർട്ടൽ തയ്യാറാണ്‌. ഇവർക്ക്‌ ആവശ്യമായ പരിശീലനം നൽകും.  തിരിച്ചറിയൽ കാർഡും യാത്രാബത്തയും നൽകുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.പഞ്ചായത്ത് തോറും 200 പേരെയും മുന്‍സിപ്പാലിറ്റിയില്‍ 500 പേരെയും ഉള്‍പെടുത്തിയാണ് സന്നദ്ധസേനക്ക് രൂപം നല്‍കുക