09 May 2024 Thursday

വില്ലനെ നായകനാക്കി ഹനീഫ് അദേനി; ഉണ്ണി മുകുന്ദന്‍റെ 'മാര്‍ക്കോ' വരുന്നു

ckmnews


നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി 2019ല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയായിരുന്നു മിഖായേല്‍. ചിത്രത്തില്‍ മൈക്കിള്‍ എന്ന ആഗ്രി യങ് മാന്‍ ഡോക്ടറുടെ വേഷത്തിലാണ് നിവിന്‍ പോളി എത്തിയത്. എന്നാല്‍ നായകനെ കടത്തിവെട്ടുന്ന കട്ട വില്ലനിസം വാരി വിതരറിയ വില്ലനെയും പ്രേക്ഷകര്‍ ഏറ്റെടുത്തു.

ഇപ്പോഴിതാ മിഖായേലിനെ ആ വില്ലനെ തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ഹനീഫ് അദേനി. മാര്‍ക്കോ എന്ന ഈ പ്രതിനായക കഥപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദനെ നായകനാക്കി അതേ പേരില്‍ ഒരു സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ഹനീഫ് അദേനി.ഒരു പക്ഷെ മലയാള സിനിമയുടെ ചരിത്രത്തിലാദ്യമയാകും ഒരു വില്ലന്‍ കഥാപാത്രത്തിന്‍റെ സ്പിന്‍ ഓഫ് സിനിമ വരുന്നത്. ഉണ്ണി മുകുന്ദന്‍റെ സ്റ്റൈലും സ്വാഗും ആവോളം ഉപയോഗിച്ച മാര്‍ക്കോ എന്ന കട്ടവില്ലന്‍ നായകനായി എത്തുമ്പോള്‍ മാസ് ആക്ഷന്‍ രംഗങ്ങളുടെ ഒരു പെരുന്നാള്‍ തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. 30 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. മിഖായേലിലെ മാർക്കോയുടെ തീം മ്യൂസിക് ഉൾപ്പെടുത്തിയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

ന ിലത്ത് അറ്റുകിടക്കുന്ന കൈയും ചോര ഒലിക്കുന്ന വാളും പിടിച്ച് സിഗാര്‍ വലിക്കുന്ന മാര്‍ക്കോയെ ആണ് മോഷന്‍ പോസ്റ്ററില്‍ കാണാന്‍ കഴിയുക. വൈലന്‍സ് നിറഞ്ഞ നിരവധി സീനുകള്‍ ചിത്രത്തിലുണ്ടാകുമെന്ന സൂചനയും പോസ്റ്റര്‍ നല്‍കുന്നുണ്ട്.മാളികപ്പുറത്തിന് ശേഷം താരമൂല്യം കുതിച്ചുയര്‍ന്ന ഉണ്ണി മുകുന്ദനെ നായകനാക്കി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.