09 May 2024 Thursday

അനൂപ് മേനോന്റെ ഒരു ശ്രീലങ്കൻ സുന്ദരി റിലീസിന്, ട്രെയിലർ പുറത്ത്

ckmnews

അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരി. സംവിധാനം കൃഷ്‍ണ പ്രിയദര്‍ശനാണ്. തിരക്കഥയും കൃഷ്‍ണ പ്രിയദര്‍ശനാണ് എഴുതുന്നത്.  'ഒരു ശ്രീലങ്കൻ സുന്ദരി'യെന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ശ്രീലങ്കൻ സുന്ദരി ഒക്‍ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തും എന്നാണ് റിപ്പോര്‍ട്ട്

അനൂപ് മേനോനൊപ്പം പത്മരാജൻ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂർ, ഡോ. അപർണ്ണ, കൃഷ്‍ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂർ, ഡോക്ടർ രജിത് കുമാർ, എൽസി, ശാന്ത കുമാരി, ബേബി മേഘ്ന സുമേഷ്  (ടോപ് സിംഗർ  ഫെയിം), തുടങ്ങി നിരവധി താരങ്ങളാണ് 'ഒരു ശ്രീലങ്കൻ സുന്ദരി' യില്‍ വേഷമിടുന്നത്. വിനീത് ശ്രീനിവാസനും മധു ബാലകൃഷ്‍ണനുമൊപ്പം ചിത്രത്തിനായി കൃഷ്‍ണദിയ, വൈഷ്‍ണവി, ഹരിണി, മേഘ്ന സുമേഷ് എന്നിവരും ഗാനങ്ങള്‍ ആലപിക്കുന്നു. ഛായാഗ്രാഹണം രജീഷ് രാമൻ. ഒരു ശ്രീലങ്കൻ സുന്ദരിയുടെ സംഗീത സംവിധാനം രഞ്ജിനി സുധീരനും സുരേഷ് എരുമേലിയുമാണ്.