09 May 2024 Thursday

ആരാധകരേ..നിരാശരാകേണ്ട; 'ലിയോ' വൻ സർപ്രൈസ് ഒരുക്കി വിജയ്

ckmnews


തമിഴിലെ ഏറ്റവും താരമൂല്യമുള്ള നടൻ ആണ് വിജയ്. അദ്ദേഹത്തിന്റെ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. കേരളത്തിൽ അടക്കം വൻ ഫാൻ ബേയ്സ് ഉള്ള വിജയിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'ലിയോ'. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഓഡിയോ ലോഞ്ച് ഇല്ലെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ സ്വദസിദ്ധമായ ശൈലിയിലുള്ള ദളപതിയുടെ സ്പീച്ച് കേൾക്കാൻ സാധിക്കില്ലല്ലോ എന്ന നിരാശയിൽ ആണ് ആരാധകർ. എന്നാൽ ആരാധകർ നിരാശരാകേണ്ടെന്ന് അറിയിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.