09 May 2024 Thursday

കല്ലാടി നാണു ആശാനായി ദീപക് ധർമ്മടം, കണ്ണൂരിലെ തെയ്യക്കഥയുമായി തിറയാട്ടം തിയറ്ററിലേക്ക്

ckmnews



സീനിയർ ജേണലിസ്റ്റും 24 ന്യൂസ് ചാനലിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഡിറ്ററുമായ ദീപക് ധർമ്മടം കല്ലടി നാണുവാശാനായി തെയ്യം പശ്ചാത്തലമാകുന്ന സിനിമയിൽ. നേരത്തെ ചെറുതും വലുതുമായ കാരക്ടർ റോളുകളിൽ എത്തിയ ദീപക് ധർമ്മടം മുഴുനീള കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണ് സജീവ് കിളികുലം സംവിധാനം ചെയ്യുന്ന തിറയാട്ടം. ജയരാജ് സംവിധാനം ചെയ്ത കണ്ണകി, അശ്വാരൂഡൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് സജീവ് കിളികുലം. അനുഭവ കഥയെ ആധാരമാക്കിയാണ് തിറയാട്ടം. താളമേളങ്ങളുടെ പശ്ചാത്തലത്തിൽ താളപ്പിഴകളുടെ കഥ പറയുകയാണ് തിറയാട്ടമെന്ന് സംവിധായകൻ. വിശ്വം മലയനെന്ന തെയ്യം കലാകകാരനായി ജിജോ ​ഗോപി കഥാപാത്രമാകുന്നു.


ചിത്രം ഈ മാസം 22 ന് തിയേറ്ററിലെത്തും.


തെയ്യക്കോലങ്ങൾക്ക് ​ഗുരുനാഥനായ കഥാപാത്രമാണ് കല്ലാടി നാണു ആശാനെന്ന് ദീപക് ധർമ്മടം. നല്ല അവസരങ്ങൾ ചിലത് മാധ്യമ തിരക്കിൽ നഷ്ടമായിട്ടുണ്ടെന്നും ദീപക് പറയുന്നു. ലൂസിഫർ, മാമാങ്കം, മേരാനം ഷാജി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ' പ്രമാണി വൈദ്യർ എന്ന കഥാപാത്രമാണ് ദീപക് മുമ്പ് അവതരിപ്പിച്ചതിൽ ശ്രദ്ധിക്കപ്പെട്ട ഒന്ന്. നല്ല ചിത്രങ്ങളുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങൾ ചെയ്യുക അത് മാത്രമാണ് ആഗ്രഹമെന്നും ദീപക്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ റോജിൻ സംവിധാനം ചെയ്യുന്ന ‌കത്തനാർ എന്ന ചിത്രത്തിലും ദീപക് കഥാപാത്രമാണ്.