09 May 2024 Thursday

ധീരയോദ്ധാവായി മോഹൻലാൽ; പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി

ckmnews


മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. സിനിമയിലെ തന്റെ ലുക്കും താരം പങ്കുവെച്ചിട്ടുണ്ട്. കൈകളിൽ വാളേന്തി യോദ്ധാവായാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.

തെലുങ്കിലും മലയാളത്തിലുമായാണ് ദ്വിഭാഷാചിത്രത്തിന്റെ നിർമാണം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റം ചെയ്യുന്ന ചിത്രം അടുത്തവർഷം രാജ്യമൊട്ടാകെ റിലീസ് ചെയ്യും. ഏകതാ കപുറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി.എസ്. സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോർ ആണ്.മോഹൻലാലിന്റെ മകനായി റോഷൻ മേക്ക അഭിനയിക്കുന്ന ചിത്രത്തിൽ ഷനായ കപുർ, സഹ്‌റ എസ് ഖാൻ എന്നിവരും അഭിനയിക്കുന്നു. വൈകാരികത കൊണ്ടും VFX കൊണ്ടും മികച്ച ദൃശ്യാനുഭവം ചിത്രം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.സഹ്‌റ എസ് ഖാൻ നായികയായി അഭിനയിക്കുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 200 കോടി ചെലവിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനംഒരു ആക്ഷൻ എന്റർടൈനർ ചിത്രമായിരിക്കും 'വൃഷഭ'. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ് മാതുർ എന്നിവരാണ് നിര്‍മാണം. 2024 ൽ ചിത്രം റിലീസിനെത്തും.