09 May 2024 Thursday

വമ്പൻ റിലീസിനൊരുങ്ങി രജിനികാന്തിന്റെ 'ജയിലർ' ;

ckmnews


കൊച്ചി:  നെൽസന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന 'ജയിലർ' ന് കാത്തിരിക്കുകയാണ് സിനിമ ലോകം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുന്നത്.   ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.  


ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം തന്നെ വൈറലാണ്. ആദ്യ ഗാനം 'കാവാലാ' ഇൻസ്റ്റാഗ്രാം റീൽസിൽ തകർത്തെങ്കിൽ രണ്ടാം ഗാനം 'ഹുക്കും' രജനി ആരാധകർക്ക് അടിപൊളി ട്രീറ്റായി മാറുന്നു.  ട്രെയിലർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. മാസ്സായി രജനികാന്ത് എത്തുമ്പോൾ ആരാധകർക്ക് ഇതിൽപരം ആവേശം വേറെയൊന്നുമില്ല.