09 May 2024 Thursday

ഐ ഫോണ്‍ അസ്സെംബ്ലിങ്ങിലേക്ക് കടക്കുന്ന ആദ്യ പ്രാദേശിക കമ്ബനിയാകാന്‍ ടാറ്റ

ckmnews

ഐ ഫോണ്‍ നിര്‍മ്മാണത്തിന്റെ ഭാഗമാകുന്ന ആദ്യത്തെ ഇന്ത്യൻ കമ്ബനിയാവാൻ ടാറ്റ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.കര്‍ണാടകയിലെ വിസ്‌ട്രോണ്‍ കോര്‍പറേഷന്റെ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന ഫാക്ടറി ടാറ്റ ഏറ്റെടുക്കാനൊരുങ്ങുന്നതായാണ് വിവരം. തായ്വാൻ ആസ്ഥാനമായുള്ള ഇലക്‌ട്രോണിക് നിര്‍മ്മാണ കമ്ബനിയാണ് വിസ്‌ട്രോണ്‍.ഈ ഫാക്ടറി ഏറ്റെടുക്കുകയാണെങ്കില്‍ ഇന്ത്യയിലേക്കുള്ളത് മാത്രമല്ല , ആഗോള വിപണിയിലേക്കുള്ള ഐ ഫോണും ടാറ്റ നിര്‍മ്മിക്കും.ആദ്യമായാണ് ഒരു പ്രാദേശിക കമ്ബനി ഐ ഫോണ്‍ അസ്സെംബ്ലിങ്ങിന്റെ ഭാഗമാകുന്നത്.600 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള വിസ്‌ട്രോണ്‍ കോര്‍പറേഷന്റെ കര്‍ണാടകയിലെ ഫാക്ടറിയില്‍ പതിനായിരത്തിലധികം തൊഴിലാളികളാണ് ഇപ്പോഴുള്ളത് .ഇത് അടുത്ത വര്‍ഷത്തോടെ ഇരട്ടിയാക്കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ടാറ്റ ,ഐ ഫോണ്‍ നിര്‍മ്മാണം ആരംഭിക്കുകയാണെങ്കില്‍ ചൈനയ്ക്കു പുറത്തേക്ക് ഐ ഫോണ്‍ നിര്‍മ്മാണം വ്യാപിപ്പിക്കാനും , ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സാങ്കേതിക വിദ്യ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനുമുള്ള ആപ്പിളിന്റെ ശ്രമങ്ങള്‍ക്ക് അതൊരു മുതല്‍ക്കൂട്ടാകും.