26 April 2024 Friday

ഐപിഎല്ലിൽ സൺറൈസെർസ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 10 റൺസ് ജയം . വിജയത്തിൽ നിർണായകമായി എടപ്പാൾ സ്വദേശി ദേവ് ദത്തിന്റെ ഇന്നിങ്സ്

ckmnews




 ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് വേണ്ടി മലയാളി താരം ദേവ് ദത്ത് പടിക്കലും  ഡിവില്ലിയെർസും അർദ്ധ സെഞ്ച്വറി നേടി . ഐപിഎല്ലിൽ ആദ്യമായി കളത്തിൽ ഇറങ്ങിയ ദേവ് ദത്ത് 42 പന്തിൽ 8 ഫോറുകളുടെ അകമ്പടിയോടെ 56 റൺസ് നേടി അരങ്ങേറ്റം ഗംഭീരമാക്കി .ആദ്യ വിക്കറ്റിൽ ആരോൺ ഫിഞ്ചിനൊപ്പം 90 റൺസ് പാർട്ണർ ഷിപ് പടുത്തുയർത്തിയ ശേഷം ഇരുവരും അടുത്തടുത്ത പന്തുകളിൽ പുറത്തായി . പിന്നീട് വന്ന കോഹ്ലിയും ഷിവം ദുബെയും പെട്ടെന്ന് മടങ്ങിയെങ്കിലും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഡിവില്ലിയെർസ് 30 പന്തിൽ 4 ഫോ‌റും 2 സിക്സും അടക്കം 51 റൺസ് നേടി . ഹൈദെരാബാദിന് വേണ്ടി നടരാജൻ , വിജയ് ശങ്കർ , അഭിഷേക് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി .

   മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദെരാബാദിന് ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും ജോണി ബൈർസ്റ്റൊയും മനീഷ് പാണ്ടെയും രണ്ടാം വിക്കറ്റിൽ 71 റൺസിന്റ കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും പിന്നീട് വന്നവർക്കും കാര്യമായി സംഭാവന ചെയ്യാൻ കഴിഞ്ഞില്ല . ബൈർസ്‌റ്റോ 43 പന്തിൽ 61 റൺസും പാണ്ടെ 34 റൺസും നേടി. ബാംഗ്ലൂരിന് വേണ്ടി ചഹൽ 4 ഓവറിൽ വെറും 18 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി . ശിവം ദുബെ, സൈനി എന്നിവർ 2 വിക്കറ്റും സ്‌റ്റെയ്‌ൻ 1 വിക്കറ്റും നേടി .