26 April 2024 Friday

മന്ദലാംകുന്ന് കിണർ ബീച്ചിൽ ഭീമന്‍ തിമിംഗലം ചത്തടിഞ്ഞു.

ckmnews

പൊന്നാനി: മന്ദലാംകുന്ന് കിണർ ബീച്ചിൽ  ഭീമന്‍ തിമിംഗലം ചത്തടിഞ്ഞു. 

ഇന്ന് രാവിലെയാണ് സംഭവം. ഏകദേശം പത്ത് മീറ്റര്‍ നീളം കണക്കാക്കുന്ന തിമിംഗലമാണ് തീരത്ത് ചത്തടിഞ്ഞത്. 

ഒരാഴ്ചയോളം പഴക്കമുള്ളതാണെന്ന് സംശയിക്കുന്ന തിമിംഗലത്തിന്റെ ജഡം അഴുകിയ നിലയിലാണ്. ദുര്‍ഗന്ധം വമിക്കുന്ന ചത്തടിഞ്ഞ തിമിംഗലത്തെ ആദ്യം കണ്ടത് നാട്ടുകാരാണ്.

വിവരമറിഞ്ഞ് തിമിംഗലത്തെ കാണാന്‍ നിരവധി പേർ എത്തിച്ചേര്‍ന്നിട്ടുണ്ട്. സംഭവം അധികൃതരെ അറിയിച്ചിട്ടുണ്ട്.