26 April 2024 Friday

അവതാർ 2-ന് ഇന്ത്യയിൽ ഗംഭീര സ്വീകരണം; ആദ്യ ദിനത്തിൽ മുൻകൂർ ബുക്കിംഗിൽ നിന്നുള്ള വരുമാനം 20 കോടി

ckmnews



ഇന്ത്യയിൽ വൻ സ്വീകാര്യത നേടി ജെയിംസ് കാമറൂണിന്റെ അവതാർ ദി വേ ഓഫ് വാട്ടർ. ആദ്യദിനത്തിൽ 20 കോടിയാണ് മുൻകൂർ ബുക്കിംഗ് നിന്നുള്ള വരുമാനം. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഐമാക്‌സ് സ്‌ക്രീനുകളിൽ 2,500 മുതൽ 3,000 രൂപ വരെയാണ് ഒരു ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് ചിത്രം റിലീസിനെത്തിയത്.


കേരളത്തിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോക സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമെന്ന റെക്കോർഡ് അവതാർ ആദ്യഭാഗത്തിനാണ്. 13 വർഷത്തിന് ശേഷം ദ വേ ഓഫ് വാട്ടർ ഈ റെക്കോർഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിന്ന് ആദ്യ ദിനത്തിൽ 40 മുതൽ 50 കോടി വരെ അവതാർ 2 നേടുമെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ


അവതാർ-2 കാഴ്ചയുടെ വിസ്മയം സൃഷ്ടിക്കുന്നതായാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സാം വെർത്തിങ്ടൺ, സോയി സാൽഡാന, സ്റ്റീഫൻ ലാങ്, സിഗേർണ്ണി വീവർ എന്നിവർക്കൊപ്പം കേറ്റ് വിൻസ്ലറ്റും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട 23 വർഷങ്ങൾക്കുശേഷമാണ് കേറ്റ് വിൻസ്ലറ്റ് കാമറൂണിനൊപ്പം സിനിമചെയ്യുന്നത്.