26 April 2024 Friday

നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്‍ജ് മണിയൻപിള്ള രാജു വിവാഹിതനായി

ckmnews

നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനായി. പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു. വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. പാലിയം കൊട്ടാരത്തിൽവച്ച് വ്യാഴാഴ്ച രാവിലെ 9.15-നായിരുന്നു മുഹൂർത്തം.

ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻമാരായ മമ്മൂട്ടി, ജയറാം, ജഗദീഷ് തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

ബ്ലാക്ക് ബട്ടർഫ്ളൈസ് എന്ന ചിത്രത്തിലൂടെയാണ് മണിയൻ പിള്ളരാജുവിന്റെ മകൻ നിരഞ്ജ് ചലച്ചിത്രരംഗത്ത് എത്തുന്നുന്നത്. 2017-ൽ ബോബി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. സകലകലാശാല, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിരഞ്ജിന്റെ പുതിയ ചിത്രം 'വിവാഹ ആവാഹനം' നവംബർ 18-നാണ് ബിഗ് സ്ക്രീനിൽ എത്തിയത്.