26 April 2024 Friday

വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നടി ഹൻസിക

ckmnews

വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നടി ഹൻസിക മോത്വാനി. ജയ്പൂരിലെ മുൻഡോത്ത ഫോർട്ടിലായിരുന്നു വിവാഹം. സിന്ധി ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. വ്യവസായി സൊഹെയ്ൽ കതുരിയ ആണ് വരൻ.

കഴിഞ്ഞ മാസം ഈഫൽ ടവറിന് മുന്നിൽ വച്ചാണ് സൊഹെയ്ൽ ഹൻസികയെ പ്രപ്പോസ് ചെയ്തത്. തുടർന്ന് ഇരുവരുടേയും വിവാഹം നിശ്ചയിക്കുകയായിരുന്നു. മാതാ കി ചൗകി ചടങ്ങോടെയാണ് ഹൻസികയുടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചത്.

തുടൻന്ന് മെഹന്ദി ചടങ്ങ് നടന്നിരുന്നു. ഒപ്പം സൂഫി നൈറ്റും സംഘടിപ്പിച്ചിരുന്നു. പേർഷ്യൻ സ്‌റ്റൈലിലാണ് ഹൻസിക ചടങ്ങിലെത്തിയിരുന്നത്.