26 April 2024 Friday

അപർണ ബാലമുരളിയുടെ ത്രില്ലർ; ഇനി ഉത്തരം ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ

ckmnews



ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ത്രില്ലർ ചിത്രം ഇനി ഉത്തരം തിയറ്ററുകളിലേക്ക്. സംവിധായകൻ ജീത്തു ജോസഫിന്റെ സഹായിയായി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇനി ഉത്തരം. അപർണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലർ സിനിമയാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരത്തിന്റെ ടാഗ് ലൈൻ. ഫാമിലി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അപർണ ബാലമുരളിക്കു പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി., ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

സിനിമയുടെ ടെക്നിക്കൽ സൈഡ് വളരെ മികച്ചതാണ്. സസ്പെൻസ് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. സാധാരണ ഒരു ത്രില്ലർ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ കൂടിയാണിത്. കഥയാണ് എന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്. അവാർഡിന് ശേഷമുള്ള സിനിമയാണ് അതുകൊണ്ട് തന്നെ ടെൻഷൻ ഉണ്ട്. കരിയറിൽ  വളരെ സന്തോഷമുള്ള സമയമാണെന്നും സൂരറൈ പോട്ര്‌ നൽകിയ  അനുഭവങ്ങൾ സിനിമയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അപർണ ബാലമുരളി പറയുന്നു.


വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 Spell. പിആർഒ എ.എസ്. ദിനേശ്, ആതിര ദിൽജിത്.