26 April 2024 Friday

അപകടകരം ; ജനപ്രിയ ആപ്പുകൾ നിരോധിച്ച് ഗൂഗിൾ

ckmnews

ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് പത്തോളം ജനപ്രിയ ആപ്പുകൾ നിരോധിച്ച് ഗൂഗിൾ . നിരോധിച്ചവയിൽ ക്യു ആർ കോഡ് സ്കാനർ മിക്കവരുടേയും ഫോണിലുണ്ടാകും എന്നതും ശ്രദ്ധിക്കേണ്ടതാണ് . സ്പീഡ് റഡാർ ക്യാമറ , എഐ മൊഅസിൻ ടൈംസ് , വൈഫൈ മൗസ് ( റിമോട്ട് കണ്ട്രോൾ പിസി ) , ആപ്പ്സോഴ്സ് ഹബ്ബിന്റെ ക്യു.ആർ & ബാർ കോഡ് സ്കാനർ , ഖിബ്ല കോംപസ് ( റമദാൻ 2022 ) , സിംപിൾ വെതർ & ക്ലോക്ക് വിഡ്ജറ്റ് ( ഡെവലപ്ഡ് ബൈ ഡിഫർ ) , ഹാൻഡ്സെന്റ് നെക്സ്റ്റ് എസ്എംഎസ്- ടെക്സ്റ്റ് വിത്ത് എംഎംഎസ് , സ്മാർട്ട് കിറ്റ് 360 , ഫുൾ ഖുറാൻ എംപി3- 50+ ലാംഗ്വേജസ് ആന്റ് ട്രാൻസ്ലേഷൻ ഓഡിയോ , ഓഡിയോസ്ഡ്രോയ്ഡ് ഓഡിയോ സ്റ്റുഡിയോ ഡിഎഡബ്ല്യു - എന്നിവയാണ് ഗൂഗിൾ നിരോധിച്ച ആൻഡ്രോയ്ഡ് ആപ്പുകൾ . ഈ 10 മൊബൈൽ ആപ്ലിക്കേഷനുകൾ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുള്ള ഉപഭോക്താക്കൾ ഉടൻ ആപ്പ് നീക്കം ചെയ്യണമെന്ന് ഗൂഗിൾ അറിയിച്ചു .