26 April 2024 Friday

മലയാളത്തിൽ 100 ദിവസങ്ങൾക്കു ശേഷം ഒരു പുതിയ മലയാള സിനിമ ഇന്ന് റിലീസാകുന്നു ചങ്ങരംകുളം സ്വദേശിയുടെ സൂഫിയും സുജാതയും

ckmnews

ആദ്യമായി മലയാളത്തിൽ നിന്നും OTT പ്ലാറ്റ്‌ഫോമിൽ എസ്ക്ലൂസിവ്  ആയി ഇറങ്ങുന്ന സിനിമ 


മലയാള സിനിമയിൽ പുതിയ ചരിത്രം രചിക്കുകയാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ നിർമാതാവ് വിജയ് ബാബുവും ഫ്രൈഡേ ഫിലിംസ് എന്ന നിർമാണ കമ്പനിയും. ആദ്യമായി ഒരു ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ലോകമെമ്പാടും റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന ഖ്യാതി നേടി ഇൗ ചിത്രം എത്തുമ്പോൾ നൂറിലേറെ ദിവസങ്ങളായി പുതിയ സിനിമകൾ ഇല്ലാതെ വിഷമിച്ചിരിക്കുന്ന ആരാധകസമൂഹത്തിനും അത് ആശ്വാസമാകുന്നു.ചങ്ങരംകുളം സ്വാദേശി ഷാനവാസ് നരണിപ്പുഴയാണ് ചിത്രത്തിന്റെ സംവിധാനം . ചിത്രത്തെക്കുറിച്ച് റിലീസിനു തൊട്ടു മുമ്പ് വിജയ് ബാബു പറയുന്നത് ഇപ്രകാരം. 


‘ഇന്ന് രാത്രി 12 മണി മുതൽ ഇരുനൂറിൽ അധികം രാജ്യങ്ങളിൽ ആളുകൾക്ക് ഒരേ സമയം സൂഫിയും സുജാതയും കാണാം. എന്നെയും ഫ്രൈഡേ ഫിലിം ഹൗസിനെയും സംബന്ധിച്ച്‌ ഇതൊരു ചരിത്രമുഹൂർത്തമാണ്. ആദ്യമായി മലയാളത്തിൽ നിന്നും OTT പ്ലാറ്റ്‌ഫോമിൽ എസ്ക്ലൂസിവ്  ആയി ഇറങ്ങുന്ന സിനിമ ആണിത് എന്നതിൽ വലിയ അഭിമാനം!


ഒരു പുതിയ മലയാളചിത്രം  ഇറങ്ങിയിട്ട്‌ നൂറിൽ അധികം ദിവസങ്ങൾ ആയിരിക്കുന്നു. ഈ സമയത്ത് ഈ കുഞ്ഞുസിനിമയുടെ റിലീസ് മലയാളി പ്രേക്ഷകർക്ക്  ഒരു ചെറുസന്തോഷം എങ്കിലും നൽകുമെങ്കിൽ ഞങ്ങൾ കൃതാർത്ഥരാണ്! ഫ്രൈഡേയുടെ എല്ലാ സിനിമകൾക്കും തന്നത് പോലെയുള്ള പിന്തുണ സൂഫിക്കും സുജാതക്കും നിങ്ങൾ നൽകും എന്ന വിശ്വാസത്തിൽ, ഈ സിനിമയുടെ ചിത്രീകരണസമയം തുടങ്ങി ഇതുവരെ കൂടെനിന്ന എല്ലാവർക്കും ഒരുപാട് സ്നേഹവും നന്ദിയും.’