26 April 2024 Friday

ബസ് നിരക്ക് കൂട്ടാൻ ശുപാർശ ; മിനിമം ചാർജ്ജ് പത്ത് രൂപയെങ്കിലും ആക്കിയേക്കും

ckmnews

കൊവിഡ് കാലത്ത് ബസ് നിരക്ക് കൂട്ടാൻ ശുപാർശ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് നൽകി. മിനിമം നിരക്ക് 10 രൂപയാക്കുന്നത് അടക്കമുള്ള 3 ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. മിനിമം ചാർജ്ജ് 8 രൂപയായി തുടരുകയാണെങ്കിൽ ദുരം കുറയ്ക്കണമെന്നാണ് ശുപാർശ.


റിപ്പോർട്ട് ചർച്ച ചെയ്യാൻ രാവിലെ 11മണിക്ക് ഗതാഗത മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ഇടക്കാല റിപ്പോർട്ടാണ് കമ്മീഷൻ സമർപ്പിച്ചിരിക്കുന്നത്. മിക്ക ബസ്സുകളിലും ട്രിപ്പുകളും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാരില്ലാതായതോടെ നഷ്ടത്തിൽ ഓടിയിരുന്ന ബസ്സുകൾക്ക് ഇന്ധനവില വർധനവും ഇരട്ടിപ്രഹരമായിരുന്നു.