26 April 2024 Friday

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30ന്; ഹയർ സെക്കൻഡറി ജൂലൈ 10ന്

ckmnews

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 30ന്. ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം ജൂലൈ 10നും പ്രഖ്യാപിക്കും. എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നേരത്തെ പൂർത്തിയായിരുന്നു.

ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഹയർ സെക്കൻഡറി രണ്ടാംവർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടന്നുവരുന്നതേയുള്ളൂവെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.