എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പ ദ്മജ രാധാകൃഷ്ണൻ അന്തരിച്ചു
സംഗീതസംവിധായകന് എം.ജി.രാധാകൃഷ്ണന്റെ ഭാര്യയും ഗാനരചയിതാവുമായ പദ്മജ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളില്‍ സജീവസാന്നിധ്യമായിരുന്നു പദ്മജ. എം.ആര്.രാജകൃഷ്ണന് സംഗീതം നിര്‍വഹിച്ച മിസ്റ്റര്‍ ബീന്‍-ദി ലാഫ് റയറ്റ് എന്ന ചിത്രത്തിലെ നാലു പാട്ടുകള്‍ എഴുതിയത് പത്മജ രാധാകൃഷ്ണനാണ്.എം.ജി.രാധാകൃഷ്ണന്റെ ഓര്‍മകളില്‍ പദ്മജ എഴുതി 2017ല്‍ പുറത്തിറങ്ങിയ "നിന്നെ ഞാന്‍ കാണുന്നു' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എം.ജി.രാധാകൃഷ്ണന്റെ മരണശേഷവും സാംസ്കാരിക രംഗത്ത് അവര്‍ സജീവവുമായിരുന്നു. പ്രശസ്ത ഓഡിയോഗ്രാഫര്‍ എം.ആര് രാജകൃഷ്ണന് മകനാണ്.