26 April 2024 Friday

കുറ്റിപ്പാല സ്വദേശിയായ 57 കാരന്‍ ഉള്‍പ്പെടെ ജില്ലയില്‍ 15 പേര്‍ക്ക് കോവിഡ്

ckmnews

കുറ്റിപ്പാല സ്വദേശിയായ 57 കാരന്‍ ഉള്‍പ്പെടെ ജില്ലയില്‍ 15 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയിൽ 15 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു . ഇതിൽ എട്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ . ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും ആറു പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ് . പുതുതായി രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരാൾ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ മഞ്ചേരി ഗവ . മെഡിക്കൽ കോളജ് ആശുപത്രിയിലും ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കലക്ടർ കെ . ഗോപാലകൃഷ്ണൻ അറിയിച്ചു . ഇവർക്ക് പുറമെ മഞ്ചേരിയിൽ ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിക്കും ഒരു പാലക്കാട് സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് . മെയ് 29 ന് മുംബൈയിൽ നിന്ന് സ്വകാര്യ ബസിൽ നാട്ടിലെത്തിയ വട്ടംകുളം കുറ്റിപ്പാല സ്വദേശി 57 കാരൻ ഉൾപ്പടെ 15 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ . മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഏഴ് പേർ കൂടി രോഗമുക്തരായി . മെയ് 28 ന് രോഗബാധ സ്ഥിരീകരിച്ച് എടക്കര മുത്തേടം സ്വദേശി 36 കാരൻ , ജൂൺ ഒന്നിന് രോഗബാധ സ്ഥിരീകരിച്ചവരായ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി 26 കാരൻ , പെരുമ്പടപ്പ് നൂണക്കടവ് സ്വദേശി 24 കാരൻ , നന്നമ്പ്ര തെയ്യാലുങ്ങൽ വെള്ളിയാമ്പുറം സ്വദേശി 30 കാരൻ , ജൂൺ രണ്ടിന് വൈറസ് ബാധ കണ്ടെത്തിയ ഐസൊലേഷനിലായ കാലടി നരിപ്പറമ്പ് സ്വദേശി 46 കാരൻ , പുളിക്കൽ വലിയപറമ്പ് സ്വദേശി 30 വയസുകാരൻ , പോരൂർ ചാത്തങ്ങോട്ടുപുറം സ്വദേശിനി ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ . കെ . സക്കീന അറിയിച്ചു . ഇവരെ തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ് .