26 April 2024 Friday

ബസ് ചാർജ് കൂട്ടില്ലെന്ന് ആവർത്തിച്ച് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ

ckmnews

നഷ്ടം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുകൾ സർവീസ് നടത്താൻ മടിച്ചെങ്കിലും ചാർജ്ജ് വർദ്ധനവില്ലെന്ന മുൻനിലപാടിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. സ്വകാര്യ ബസുടമകളുടെ സമ്മർദ്ദത്തിന് വഴങ്ങി ഇപ്പോൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ആവർത്തിച്ചു. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് കിട്ടിയതിന് ശേഷമേ നിരക്കിൽ തുടർ തീരുമാനം ഉണ്ടാകു. കോവിഡ് വ്യാപന സാഹചര്യത്തിൽ കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസ് നടത്തില്ല. സ്ഥിതി മെച്ചപ്പെടുന്നതോടുകൂടി സർവീസ് പുനഃസ്ഥാപിക്കാനാണ് തീരുമാനം. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ സർവീസ് നടത്തിയതോടെ കെഎസ്ആർടിസിയുടെ നഷ്ടം 7 കോടി കവിഞ്ഞെന്നും മന്ത്രി പറഞ്ഞു.

അതിനിടെ സർക്കാർ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചതിനിടെ മിക്ക സ്വകാര്യ ബസുകളും ഓട്ടം നിർത്തിയത് സാധാരണക്കാരെ ബാധിച്ചു. ദൂര ദിക്കിൽ നിന്നും എത്തേണ്ടവരേയാണ് കൂടുതലും വലച്ചത്. കെഎസ്ആർടിസി സമയബന്ധിതമായി സർവീസ് നടത്തുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. സ്വകാര്യ ബസുകൾ സർവീസ് നടത്താത്തത് വരും ദിവസങ്ങൡും ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇതോടെ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തണമെന്നാണ് ആവശ്യം.