26 April 2024 Friday

വൈദ്യുതി ബിൽ : ഫിക്സഡ് ചാർജിൽ 25 ശതമാനം ഇളവ് - ഗാർഹിക ഉപഭോക്താക്കൾക്ക് തവണകൾ അനുവദിക്കും

ckmnews

വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും ലോക്ഡൗണ്‍ കാലയളവിലെ (മാര്‍ച്ച്‌, ഏപ്രില്‍, മേയ്) വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും. ഫിക്സഡ് ചാര്‍ജിലെ ബാക്കി തുക അടയ്ക്കാന്‍ ഡിസംബര്‍ 15 വരെ സാവകാശവും നല്‍കും. ബാക്കി തുകക്ക് ഈ കാലയളവില്‍ പലിശയും ഇൗടാക്കില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോക്ഡൗണ്‍ കാലയളവില്‍ വലിയ ബില്ലുകള്‍ വരുന്നത് സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബില്‍ തുക ഒന്നിച്ച്‌ അടയ്ക്കുന്നതിന് പ്രയാസമുള്ള ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ പകുതി അടച്ചാല്‍ ബാക്കി തുകക്ക് രണ്ടു തവണകള്‍ അനുവദിക്കാനും തീരുമാനിച്ചു