30 June 2024 Sunday

കര്‍ണാടകയില്‍ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോട്രാവലർ ഇടിച്ചുകയറി കുട്ടികള്‍ അടക്കം 13 പേര്‍ മരിച്ചു'നിരവധി പേര്‍ക്ക് പരിക്ക്

ckmnews

കര്‍ണാടകയില്‍ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോട്രാവലർ ഇടിച്ചുകയറി


കുട്ടികള്‍ അടക്കം 13 പേര്‍ മരിച്ചു'നിരവധി പേര്‍ക്ക് പരിക്ക്


ബെം​ഗളൂരു: പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് കുട്ടികള്‍ അടക്കം 13 പേർ മരിച്ചു.ഹവേരി ജില്ലയിലെ ​ഗുണ്ടെനഹള്ളി ക്രോസിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ശിവമൊ​ഗ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം