30 June 2024 Sunday

കെജ്‌രിവാളിനെ സിബിഐ ജയിലിലെത്തി അറസ്റ്റുചെയ്തു നടപടി സുപ്രീംകോടതി ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

ckmnews

കെജ്‌രിവാളിനെ സിബിഐ ജയിലിലെത്തി അറസ്റ്റുചെയ്തു


 നടപടി സുപ്രീംകോടതി ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ


ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇ.ഡിയുടെ കള്ളപ്പണംവെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ. അറസ്റ്റുചെയ്തു. ഇ.ഡി. കേസിലെ ജാമ്യഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ. അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെ തിഹാർ ജയിലിലെത്തിയാണ് അറസ്റ്റുരേഖപ്പെടുത്തിയത്.

ജയിലിൽ ചോദ്യംചെയ്ത് മൊഴിരേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. ബുധനാഴ്ച കെജ്രിവാളിനെ ഹാജരാക്കാനുള്ള അനുമതി വിചാരണക്കോടതിയിൽനിന്ന് ലഭിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


കെജ്രിവാളിന് നേരത്തെ റൗസ് അവന്യു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യംചെയ്തുള്ള ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തിരുന്നു.