30 June 2024 Sunday

റെക്കോർഡ് സിക്സറുകൾ പറത്തി രോഹിത് ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യ സെമി ഫൈനലിലേക്ക്

ckmnews

റെക്കോർഡ് സിക്സറുകൾ പറത്തി രോഹിത്


ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യ സെമി ഫൈനലിലേക്ക്


സൂപ്പർ ഏട്ടിലെ നിർണ്ണായക മത്സരത്തിൽ ഇന്ത്യയ്ക്ക് 205 റൺസിൻ്റെ മികച്ച സ്കോറാണ് നേടാനായത്.അഫ്ഗാനിസ്ഥാനേയും ബംഗ്ലാദേശിനേയും പരാജയപ്പെടുത്തിയ കരുത്തിലാണ് ഇന്ത്യ ആസ്ട്രേലിയക്കെതിരെ മൂന്നാം വിജയം നേടുന്നത്. ഈ വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യ സെമിഫൈനലിലേക്കെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസിൽ ഒതുക്കിയാണ് ഇന്ത്യയുടെ വിജയം.ടി20യുടെ ചരിത്രത്തിൽ റെക്കോർഡ് സിക്സുകൾ നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യക്കായി സ്കോർബോർഡ് ഉയർത്തിയത്.വെറും 41 പന്തിൽ 8 സിക്സറുകളും 7 ഫോറുകളും അടക്കം 92 റൺസാണ് രോഹിത് നേടിയത്. അതേസമയം അഞ്ചു പന്തിൽ ഒരു റൺസ് പോലും ചേർക്കാനാവാതെ വിരാട് കോഹ്‌ലി മടങ്ങിയത്.