30 June 2024 Sunday

ഇതാണ് രാജ്യത്ത് സംഭവിച്ചത്! മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിവസത്തിലെ 10 സംഭവങ്ങൾ അക്കമിട്ട് നിരത്തി രാഹുൽ

ckmnews

ഇതാണ് രാജ്യത്ത് സംഭവിച്ചത്! മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിവസത്തിലെ 10 സംഭവങ്ങൾ അക്കമിട്ട് നിരത്തി രാഹുൽ


ദില്ലി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിവസത്തിൽ രാജ്യത്ത് സംഭവിച്ച കാര്യങ്ങൾ ചൂണ്ടികാട്ടി രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ട്രെയിൻ ദുരന്തം, പരീക്ഷ വിവാദം, വിലക്കയറ്റം തുടങ്ങിയ പത്ത് സംഭവങ്ങൾ അക്കമിട്ട് നിരത്തിയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നും മോദിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു. മാനസികമായി പ്രതിരോധത്തിലായ മോദി, സർക്കാറിനെ സംരക്ഷിക്കാനുള്ള തിരക്കിലാണെന്നും കോൺഗ്രസ് മുൻ അധ്യക്ഷൻ ചൂണ്ടികാട്ടി. ഭരണഘടനയെ ആക്രമിക്കുന്നത് അം​ഗീകരിക്കില്ലെന്നും ഇന്ത്യ സഖ്യം ജനങ്ങളുടെ ശക്തമായ ശബ്ദമാകുമെന്നും എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ വ്യക്തമാക്കി.