28 June 2024 Friday

കല്ലുംപുറത്ത് ട്രാവലറും കാറും കൂട്ടിയിടിച്ചു'കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ckmnews

കല്ലുംപുറത്ത് ട്രാവലറും കാറും കൂട്ടിയിടിച്ചു'കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


കടവല്ലൂർ:ട്രാവലറും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പെരുമ്പിലാവ് കുറ്റിപ്പുറം സംസ്ഥാന പാതയിൽ കല്ലുപുറത്ത് ഞായറാഴ്ച രാവിലെ യാണ് അപകടം.സ്വകാര്യ സൂപ്പർ മർക്കറ്റിനു സമീപം റോഡരികിൽ നിർത്തിയിട്ട കൊരട്ടിക്കര സ്വദേശിയായ ഡോക്ടറും ,ഭർത്താവും  സഞ്ചരിച്ച കാറിന് പിറകിൽ എറണാകുളത്ത് നിന്ന് തിരൂരിലേക്ക് ട്വൻറി ഫോർ ചാനൽ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ പോയിരുന്ന കലാകാരൻമാർ സഞ്ചരിച്ച ട്രാവലർ ഇടിക്കുകയാരിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ അതിവേഗം സമീപത്തുള്ള റോഡിൻ്റെ വശത്തേക്ക്  തെന്നി പോയെങ്കിലും കാർ മണ്ണിൽ താഴ്ന്ന നിന്നതിനാൽ കാറിന്നകത്ത് ഉണ്ടായിരുന്ന ഡോക്ടറും ,ഭർത്താവും അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ട്രാവലറിലെ കലാകാരന്മാർ പിന്നീട്  മറ്റൊരു വാഹനം വിളിച്ച് യാത്ര തുടർന്നു